തൃശൂർ: സംസ്ഥാന സർക്കാർ പട്ടികജാതി വിദ്യാർത്ഥികൾക്ക് ഇ ഗ്രാൻഡ് വിതരണം ചെയ്യാത്തതുകൊണ്ട് പട്ടികജാതി വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കോളേജ് അധികൃതർ തടഞ്ഞു വയ്ക്കുകയാണെന്നും ഇതിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. രണ്ട് വർഷത്തിലധികമായി പട്ടികജാതി വിദ്യാർത്ഥികളുടെ ഇ ഗ്രാൻഡ് സർക്കാർ വിതരണം ചെയ്തിട്ടില്ല. ഡിഗ്രി മുതലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കിയ ശേഷം കോളേജ് അധികൃതർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. പട്ടികജാതി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന നടപടിയിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പട്ടികജാതി വർഗ മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |