പി.ജി. അലോട്ട്‌മെന്റ്
പി.ജി. പ്രവേശനത്തിനുള്ള രണ്ടാം ഫൈനൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 24ന് വൈകിട്ട് നാലിനകം പ്രവേശനം നേടണം. ഫൈനൽ അലോട്ട്‌മെന്റിൽ ആദ്യം അലോട്ട്‌മെന്റ് ലഭിക്കുന്ന കോളേജിൽ സ്ഥിരപ്രവേശം നേടണം. താത്കാലിക പ്രവേശം അനുവദിക്കില്ല. രണ്ടാം ഫൈനൽ അലോട്ട്മെന്റ് ലഭിച്ചവരെ ഒഴിവാക്കിയാണ് മൂന്നാം ഫൈനൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്.
പരീക്ഷാ തീയതി
രണ്ടാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 27ന് ആരംഭിക്കും. പിഴയില്ലാതെ ആഗസ്റ്റ് ആറുവരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒൻപതുവരെയും അപേക്ഷിക്കാം.
മൂന്നാം വർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ, 20082014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ഓഗസ്റ്റ് 14ന് ആരംഭിക്കും. പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ ആഗസ്റ്റ് ഒന്നുവരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി. (ഓണേഴ്‌സ്) 'ലോക്കൽ സെൽഫ് ഗവേണൻസ് ആൻഡ് പഞ്ചായത്ത് അഡ്മിനിസ്‌ട്രേഷൻ' എന്ന പേപ്പറിന്റെ പരീക്ഷ ആഗസ്റ്റ് ഒൻപതിന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വീണ, മദ്ദളം, കഥകളി വേഷം (സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 29 മുതൽ ആഗസ്റ്റ് രണ്ടുവരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും.
എം.എ. സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ എം.എ. ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ എസ്.സി., എസ്.ടി. വിഭാഗത്തിൽ രണ്ടും ജനറൽ വിഭാഗത്തിൽ മൂന്നും സീറ്റൊഴിവുണ്ട്. ഫോൺ: 04812731039.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.ബി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സി.എസ്.എസ്. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ. സിറിയക് (പി.ജി.സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
അന്തിമ റാങ്ക് പട്ടിക
മൂന്നാം വർഷ എം.എസ്‌സി. മെഡിക്കൽ അനാട്ടമി പരീക്ഷയുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഒഫ് മെഡിക്കൽ എജ്യൂക്കേഷനിലെ മെജി ജോസഫ് ഒന്നാം റാങ്ക് നേടി.
പ്രിലിംസ് കം മെയിൻസ്
സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ക്ലാസിലേക്ക് പട്ടികവർഗ സംവരണ വിഭാഗത്തിൽ നാല് സീറ്റൊഴിവുണ്ട്. ഫോൺ: 9496114094, 8848712543.
ശ്രീശബരീശ കോളേജിൽ എം.എസ്.ഡബ്ല്യു
മുണ്ടക്കയം മുരിക്കവയൽ ശ്രീശബരീശ കോളേജിൽ എം.എസ്.ഡബ്ല്യു. (എയ്ഡഡ്) പ്രോഗ്രാമിന് അഫിലിയേഷൻ നൽകി സർവകലാശാല ഉത്തരവായി. ഈ അദ്ധ്യയന വർഷം 25 സീറ്റിലേക്കാണ് പ്രവേശനം. ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടി പൂർത്തീകരിച്ചതിനാൽ ഈ അദ്ധ്യയന വർഷം സ്‌പോട് അഡ്മിഷനിലൂടെയാണ് പ്രവേശനം. 25 വരെ കോളേജിൽ അപേക്ഷ സമർപ്പിക്കാം. 26ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 26 മുതൽ 29 വരെ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |