കൊല്ലം: മലബാർ ഗോൾഡിന്റെ നേതൃത്വത്തിലുള്ള മലബാർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള ഭവന നിർമ്മാണ സഹായ വിതരണം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ജില്ലയിൽ മാത്രം ഇതിനകം 2.3 കോടിയുടെ ഭവനനിർമ്മാണ സഹായം വിതരണം ചെയ്തത് അഭിനന്ദനീയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ നിന്നുള്ള 32 പേർക്കുള്ള ധനസഹായമാണ് ചടങ്ങിൽ നൽകിയത്.
മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് സോണൽ ഹെഡ് എം.പി.ജാഫർ അദ്ധ്യക്ഷനായി. മുൻ മേയർ ഹണി ബഞ്ചമിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, ജി.സജിത്ത് കുമാർ, മലബാർ ഗോൾഡ് ഡെപ്യൂട്ടി ഷോറും ഹെഡ് ഷാജസൂർ, പി.ആർ.ഒ കെ.പി.സന്തോഷ് കുമാർ, മാർക്കറ്റിംഗ് മാനേജർ എ.റിയാസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |