വൈക്കം : കനത്തമഴയിൽ വെള്ളം കെട്ടി നിന്നതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മൂന്നേക്കർ കപ്പ കൃഷി നശിച്ചു. ഉദയനാപുരം വാഴമന കൊടിയാടിൽ നിറ ദീപം ഉദയം ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മൂന്ന് പുരയിടങ്ങളിലായി നട്ട മൂന്നു മാസം പിന്നിട്ട 1500 ഓളം ചുവട് കപ്പ കൃഷിയാണ് പൂർണമായി നശിച്ചത്. 30,000 രൂപയാണ് കൃഷിയ്ക്കായി ചെലവഴിച്ചത്. പ്രീത, വത്സമ്മ, പ്രേമലത , സുജാത,മിനി എന്നിവരുടെ നേതൃത്വത്തിൽ 60 ഓളം തൊഴിലാളികളാണ് കൃഷി നടത്തിയത്. കൃഷിനാശം നേരിട്ട തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |