കൊച്ചി: പത്ത് വർഷമായി അറ്റകുറ്റപ്പണി നടത്താത്ത പാലസ് റോഡ് മഴയത്ത് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന് ഇടപ്പള്ളി വികസന സമിതി. റോഡ് നിർമ്മാണത്തിന് ഉമ തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 17.25 ലക്ഷം രൂപ എട്ടുമാസം മുമ്പ് അനുവദിച്ചിരുന്നു. കരാറുകാരൻ റോഡിന്റെ പണി തുടങ്ങിയത് മഴയത്തായതിനാൽ ഇപ്പോൾ പണി നിറുത്തി വച്ചിരിക്കുകയാണ്. റോഡിൽ അലക്ഷ്യമായി പൊട്ടിയ സ്ലാബും കല്ലുകളും ഇട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനാപകടങ്ങളും പതിവാണ്. റോഡ് നന്നാക്കുന്നതിന് നഗരസഭ എൻജിനീയറിംഗ് വിഭാഗം സത്വര നടപടി സ്വീകരിക്കണമെന്ന് വികസന സമിതി ഭാരവാഹികളായ എലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |