തിരുവനന്തപുരം: ആദ്യമായി ഓൺലൈനായി നടത്തിയ എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാംദിനം ഹാജരായത് 73.8 ശതമാനം വിദ്യാർത്ഥികൾ. കേരളത്തിലെ 198ഉം ഡൽഹിയിൽ രണ്ടും മുംബയ്, ദുബായ് എന്നിവിടങ്ങളിലെ ഓരോന്നു വീതവും കേന്ദ്രങ്ങളിൽ പരീക്ഷയെഴുതേണ്ടിയിരുന്ന 19,035 പേരിൽ 14,049 പേരാണ് ഹാജരായത്. ജൂൺ ഒമ്പതുവരെ ഉച്ചയ്ക്ക് 2 മുതൽ 5വരെയാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷ. വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരശേഖരണവും രജിസ്ട്രേഷനും രാവിലെ 11.30മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടത്തും. ഫാർമസി പ്രവേശന പരീക്ഷ 10ന് ഉച്ചയ്ക്ക് മൂന്നര മുതൽ 5വരെ നടക്കും. വിദ്യാർത്ഥികൾ ഉച്ചയ്ക്ക് ഒന്നിന് ഹാജരാകണം. ഇന്നത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ 19095 പേരാണ് ഹാജരാകേണ്ടത്. സാങ്കേതികപ്രശ്നങ്ങളില്ലാതെ ആദ്യ ദിവസത്തെ പരീക്ഷ പൂർത്തിയാക്കാനായെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |