കൊല്ലം: ജില്ലാ കോടതി സമുച്ചയ നിർമ്മാണത്തിന് ടെണ്ടറായി. കളക്ടറേറ്റിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്‌സിന്റെ ഭാഗമായ രണ്ടര ഏക്കർ സ്ഥലത്ത് 1.65 ലക്ഷം ചരുരശ്ര അടി വിസ്തൃതിയിൽ നാല് നിലകളിലായാണ് കോടതി സമുച്ചയം നിർമ്മിക്കുന്നത്.
എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഭൂമി കോടതി സമുച്ചയം നിർമ്മിക്കാൻ നേരത്തെ നിയമ വകുപ്പിന് കൈമാറിയിരുന്നു. ഇവിടെ കോടതി സമുച്ചയ നിർമ്മാണത്തിന് 78.20 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷനിൽ നിന്ന് 17 കോടതികളും 25 ലേറെ അനുബന്ധ ഓഫീസുകളും ഇവിടേക്ക് മാറും. ഇതോടെ സിവിൽ സ്‌റ്റേഷനിലെ സ്ഥലപരിമിതിയും ബുദ്ധിമുട്ടുകളും ഒഴിവാകും. കളക്ട്രേറ്റിന് പുറത്ത് വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസുകളും കളക്ടറേറ്റിലേക്ക് മാറ്റാനാകും.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപേ തന്നെ കോടതി സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക ഇടപെടലിൽ പെരുമാറ്റച്ചട്ടത്തിൽ പ്രത്യേക ഇളവ് വാങ്ങിയാണ് ഇപ്പോൾ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.
നിർമ്മിക്കുന്നത്
കോർട്ട് ഹാൾ - 25,765 ചതുരശ്ര അടി
ചേംബർ ഏരിയ - 11,115 ചതുരശ്ര അടി
വിശ്രമ ഏരിയ - 7370 ചതുരശ്ര അടി
ഓഫീസ് ഹാൾ - 46,000 ചതുരശ്ര അടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |