ഇരിങ്ങാലക്കുട : പ്രകൃതിയെ സ്നേഹിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ഓരോ വ്യക്തിയും ശ്രമിക്കണമെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. നീഡ്സിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് വിദ്യാനികേതനിൽ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണ്, വായു, ജലം, ഭക്ഷണം, സമുദ്രം, ആകാശം തുടങ്ങിയവയെ മാലിന്യമുക്തമാക്കണമെന്നും ഉണ്ണിയാടൻ പറഞ്ഞു. വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് അദ്ധ്യക്ഷനായി. ചടങ്ങിൽ വൃക്ഷത്തൈ വിതരണവും നടന്നു. ഡോ. എസ്. ശ്രീകുമാർ ക്ലാസ് നയിച്ചു. ഭാരവാഹികളായ പ്രൊഫ. ആർ. ജയറാം, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, ആശാലത, എം.എൻ. തമ്പാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |