കോഴിക്കോട്: പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന ജില്ലയിലെ സ്റ്റീൽ കോംപ്ലക്സ് സ്വകാര്യ കോർപ്പറേറ്റ് കമ്പനിക്ക് വിൽപ്പന നടത്തിയ നടപടി അവസാനിപ്പിക്കണമെന്നും പൊതുമേഖലയിൽ നിലനിർത്തണമെന്നും എ.ഐ.ടി.യു.സി കോഴിക്കോട് ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോട്ടപ്പറമ്പ് എം.എൻ.വി.ജി അടിയോടി സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. വി. ബാലൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി. മുരളി, എ.കെ. ചന്ദ്രൻ, അഡ്വ. എസ്. സുനിൽ മോഹൻ, എ. കെ. സുജാത, പി. സ്വർണലത, സി. സുന്ദരൻ, യു. സതീശൻ, പി. ഭാസ്‌കരൻഎൻ. പി. കോയട്ടി, കെ. സന്തോഷ്, മുത്തുക്കോയ, നരിക്കുനി ബാബുരാജ്, എൻ. വി. മുജീബ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. നാസർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി. വി. മാധവൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |