കൊച്ചി: പ്രാരംഭ ഓഹരി വില്പനയിലൂടെ വിപണിയിൽ നിന്ന് 7,000 കോടി രൂപ സമാഹരിക്കാൻ പ്രമുഖ ഭവന വായ്പാ കമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാൻസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയിൽ(സെബി) അപേക്ഷ സമർപ്പിച്ചു. ബജാജ് ഫിനാൻസിന്റെ കൈവശമുള്ള ഓഹരികളുടെ വില്പനയിലൂടെ 3,000 കോടി രൂപയും പുതിയ ഓഹരികൾ പുറത്തിറക്കി 4,000 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അൻപതിനായിരം കോടി രൂപയിലധികം വായ്പാ പോർട്ട്‌ഫോളിയോയുള്ള കമ്പനികൾ അടുത്ത വർഷം സെപ്തംബറിന് മുൻപ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന റിസർവ് ബാങ്ക് മാനദണ്ഡം പാലിക്കുന്നതിനാണ് ബജാജ് ഫിനാൻസ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബജാജ് ഫിനാൻസിന്റെ അറ്റാദായം 38 ശതമാനം വർദ്ധനയോടെ 1,731 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |