പുനലൂർ : കിഴക്കൻ മലയോര മേഖലയിൽ കാട്ടാന,പുലി അടക്കമുള്ള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ താമസക്കാരും കർഷകരും കടുത്ത ആശങ്കയിൽ. ആര്യങ്കാവ്,തെന്മല പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലും തോട്ടം മേഖലയിലുമാണ് വന്യമൃഗശല്യം രൂക്ഷമായത്. രാത്രിയിലും പകലും ഇറങ്ങുന്ന വന്യ മൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറെ വളർത്തു മൃഗങ്ങളെയും കടിച്ച് കൊല്ലുകയാണ്. തെന്മല വാലി എസ്റ്റേറ്റ് മേഖലയിലെ തോട്ടം തൊഴിലാളികളുടെ ലയങ്ങളോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ആട്, പശു, വളർത്ത് നായ തുടങ്ങിയ മൃഗങ്ങളെയാണ് അക്രമിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിൽ ഇടപ്പാളയം ഫോറസ്റ്റ് സെക്ഷൻെറ പരിധിയിൽ വരുന്ന വെഞ്ച്വർ എസ്റ്റേറ്റിലെ ഇരുളൻകാട്ടിലെ ഇറങ്ങിയ കാട്ടാന കർഷിക വിളകൾ നശിപ്പിച്ചു. ശിവാനന്ദൻ, ദേവരാജൻ, ശകുന്തള, സുദർശനൻ, ബിജു തുടങ്ങിയവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. അമ്പനാട്, നെടുംമ്പാറ, പ്രീയ എസ്റ്റേറ്റ്, ആനച്ചാടി, 27മല, മാമ്പഴത്തറ, കുറവൻതാവളം തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ കാട്ടാന,പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |