മാന്നാർ: എസ്.എൻ.ഡി.പി യോഗം 5395ാം നമ്പർ ഗ്രാമം വയൽവാരം ശാഖയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്പിറ്റലിന്റെയും മാവേലിക്കര മൈക്രോ ലാബിന്റെയും സഹകരണത്തോടെ സൗജന്യ നേത്രപരിശോധന, തിമിര രോഗനിർണയ ക്യാമ്പും പ്രമേഹം,കൊളസ്ട്രോൾ,രക്തസമ്മർദ്ദം രോഗനിർണയ ക്യാമ്പും നടന്നു. യൂണിയൻ ചെയർമാൻ കെ .എം ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ.പി ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗം പുഷ്പ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് സതീശൻ.എസ് സ്വാഗതവും സെക്രട്ടറി സുധ .ജെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |