മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭ ഉപേക്ഷിക്കുന്നു. നിശ്ചയിച്ചതിലും കൂടുതൽ ബഡ്ജറ്റ്, തുടർ ചിത്രീകരണത്തിന് വേണ്ടി വരുന്ന സാഹചര്യമായതിനാൽ ഉപേക്ഷിക്കുന്നതെന്നാണ് വിവരം. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂത്തിയായതിനെ തുടർന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു .യോദ്ധാവിന് സമാനമായി കൈയിൽ വാളേന്തി നിൽക്കുന്ന മോഹൻലാലായിരുന്നു പോസ്റ്ററിൽ.അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. തെലുങ്ക് നടൻ റോഷൻ മെക ആണ് മകന്റെ വേഷം അവതരിപ്പിക്കുന്നത്.സഹ്റ എസ്. ഖാൻ, സിമ്രാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അഞ്ചു ഭാഷകളിലായി നിശ്ചയിച്ച വൃഷഭയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ആഗസ്റ്റിൽ മൈസൂരിലായിരുന്നു. രണ്ടാം ഷെഡ്യൂൾ ലണ്ടനിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ലണ്ടൻ ഷെഡ്യൂൾ ആരംഭിക്കാൻ കഴിഞ്ഞില്ല.
ആക്ഷൻ എന്റർടെയ്നറായി ഒരുക്കിയ ചിത്രം എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ, ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചേർന്നാണ് നിർമ്മാണം. കന്നടയിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ നന്ദ കിഷോർ വിക്ടർ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ടൈഗർ, റാണ, മുകുന്ദ മുരൈ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കന്നട നടൻ സുധീറിന്റെ മകനായ നന്ദ കിഷോറിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു വൃഷഭ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |