കൊച്ചി: മൂന്നുവർഷത്തിനകം വൈദ്യുത വാഹനങ്ങൾക്കായി 10,000 ബാറ്ററി സ്വാപ്പിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ ഇന്ത്യൻ ഓയിലും സൺ മൊബിലിറ്റിയും തമ്മിൽ ധാരണയായി. 2030ഓടെ രാജ്യത്തെ ഏറ്റവും വലിയ ബാറ്ററി സ്വാപ്പിംഗ് സൗകര്യമായി മാറുകയാണ് ലക്ഷ്യം.
നാൽപ്പതിലേറെ നഗരങ്ങളിലായാണ് 10,000 ബാറ്ററി സ്റ്റേഷനുകൾ സ്ഥാപിക്കുക. 20 നഗരങ്ങളിൽ ഇതിനകം 25,000 വൈദ്യുതി വാഹനങ്ങൾക്ക് സൺ മൊബിലിറ്റി ഊർജ പിന്തുണ നൽകുന്നുണ്ട്. ഇന്ത്യൻ ഓയിലിന്റെ 37,000ലേറെ പമ്പുകളിലാണ് സ്വാപ്പിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. പെട്രോളിയം ഇന്ധനവിതരണം പോലെ ബാറ്ററി സ്വാപ്പിംഗ് ഒരുക്കും. ഉപഭോക്താക്കളുടെ വൈദ്യുത വാഹന അനുഭവം മെച്ചപ്പെടുത്തുകയും ബാറ്ററി വില, അറ്റകുറ്റപ്പണി, മാറ്റിവെയ്ക്കൽ, ചാർജിംഗ് സമയം തുടങ്ങിയ ആശങ്കകൾ കുറയ്ക്കുകയും ചെയ്യും.
താങ്ങാനാവുന്ന ചെലവിൽ വൈദ്യുത വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും ചാർജിംഗ് സമയവും ആകുലതകളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഏഴുവർഷം മുൻപ് സൺ മൊബിലിറ്റി സ്ഥാപിച്ചതെന്ന് ചെയർമാനും സഹസ്ഥാപകനുമായ ചേതൻ മൈനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |