പയ്യന്നൂർ: ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പരിസ്ഥിതി ത്രിദിന ചലച്ചിത്രമേള ഇന്നു മുതൽ 15 വരെ കൈരളി മിനി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് വൈകീട്ട് 5ന് ഡോ. ഇ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമീപകാല ലോക സിനിമയിലെ പാരിസ്ഥിതിക പ്രമേയങ്ങൾ ചർച്ചചെയ്യുന്ന രണ്ടു കഥാചിത്രങ്ങളും ഒരു ഡോക്യുമെന്ററിയുമാണ് പ്രദർശിപ്പിക്കുന്നത്. 2023ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണചകോരം നേടിയ ജാപ്പാനീസ് സിനിമയായ 'ഇവിള് ഡസ് നോട്ട് എക്സിസ്റ്റ്' ആണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ആസ്ത്രേലിയൻ ഡോക്യുമെന്ററിയായ '2040' നാളെയും ആഫ്രിക്കൻ സിനിമ 'ദ ബോയ് ഹൂ ഹാർണ്ണസ്ഡ് ദ വിൻഡ്' മൂന്നാംദിവസവും പ്രദർശിപ്പിക്കുക.മലയാളം സബ് ടൈറ്റിലുകളോടെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |