പാനൂർ: ലോക്സഭ ഇലക്ഷനിൽ സി.പി.എമ്മിനും ഇടതുപക്ഷത്തിനു മേറ്റ തിരിച്ചടി നിസ്സാരമല്ലെന്നും, കാരണം ആഴത്തിൽ വിശകലനം ചെയ്ത് അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. പി.കെ കുഞ്ഞനന്തന്റെ 4ാം ചരമവാർഷികത്തോടനുബന്ധിച്ച് പാറാട് ടൗണിൽ അനുസ്മരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെ കുന്നോത്തു പറമ്പ് കേന്ദ്രീകരിച്ചു വളണ്ടിയർ മാർച്ചോടെയുള്ള ബഹുജന റാലിയിൽ നുറുക്കണക്കിനാളുകൾ പങ്കെടുത്തു. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം കെ.കെ പവിത്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വാസിഫ്, എ.വി ബാലൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി രാജേഷ് സ്വാഗതം പറഞ്ഞു. കോഴിക്കോട് സങ്കീർത്തനയുടെ ചിറക് ' നാടകവും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |