കൊല്ലം: തൊടിയൂർ ഗ്രാമപഞ്ചായത്തിലെ നൂറ് വർഷം പഴക്കമുള്ള എ.വി.കെ.എം.എം.എൻ.വി സ്‌കൂളിന്റെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്ന സംഭവത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറും 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സ്‌കൂൾ പരിസരത്ത് സമീപ പ്രദേശത്തെ ഡ്രെയിനേജ് ഒഴുകിയെത്തുന്നുവെന്ന പരാതി ഉത്കണ്ഠാജനകമാണെന്നും കുട്ടികളുടെ സുഗമമായ വിദ്യാഭ്യാസത്തിനും മനുഷ്യജീവനും ബന്ധപ്പെട്ട അധികാരികൾ പ്രാധാന്യം നൽകണമെന്നും കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ആവശ്യപ്പെട്ടു. സ്‌കൂൾ പരിസരത്ത് മലിനജലം എത്താതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.തൊടിയൂർ സ്വദേശി എ.എ.ജബ്ബാർ സമർപ്പിച്ച പരാതിയിലാണ് നടപടി. ശക്തമായ മഴയുള്ള സമയങ്ങളിൽ സ്‌കൂൾ പരിസരത്ത് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെന്ന് തൊടിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |