വടകര: ചോറോട് ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം ശാരീരിക വെല്ലുവിളികൾ നേരിടുന്ന പാവപ്പെട്ടവർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്നവരെ വിദഗ്ദ്ധ പരിശോധന നടത്തി ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ഉപകരണങ്ങൾ നൽകുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. മധുസൂദനൻ. സി. നാരായണൻ , ശ്യാമള പൂവ്വേരി, അംഗങ്ങളായ മഠത്തിൽ പുഷ്പ, വി.പി. അബൂബക്കർ, മനീഷ് കുമാർ ടി.പി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നിഷ എൻ തയ്യിൽ സ്വാഗതവും ഐ .സി .ഡി .എസ് സൂപ്പർ വൈസർ സീന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |