കോഴിക്കോട്: നിർമ്മല ഹോസ്പിറ്റൽ ലബോറട്ടറിയുടെയും എം.വി.ആർ കാൻസർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നിർമല ഹോസ്പിറ്റലിൽ ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി മെഗാ രക്ത ദാന ക്യാമ്പും ലാബ് ഓൺ വീൽ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ലാബ് ഓൺ വീൽ പദ്ധതി കോഴിക്കോട് രൂപത വികാരി ജനറൽ മോൻസിഞ്ഞോർ ഡോ. ജെൻസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ് അസി. ഡ്രഗ്സ് കൺട്രോളർ ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ.നിതിൻ ഹെൻട്രി (എം.വി.ആർ ക്യാൻസർ സെന്റർ) ക്ലാസെടുത്തു, സിസ്റ്റർ ഡോ. മരിയ ഫെർണാണ്ടസ്, ഡോ. എമിൻ മാത്യു ( നിർമ്മല ഹോസ്പിറ്റൽ ), ഡോ.റോഷൻ ബിജിലി (സി.ആർ.സി ഡയറക്ടർ ), ടി.കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |