തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകരെ സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവിൽ കൈവരിച്ച നേട്ടങ്ങൾ തുടരാൻ കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കനി കുസൃതി,ദിവ്യപ്രഭ,ഹൃദു ഹാറൂൺ,അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. എ.എ.റഹീം എം.പി,മേയർ ആര്യാ രാജേന്ദ്രൻ,അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖൊബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ.മായ,സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ,ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് എന്നിവർ പങ്കെടുത്തു. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |