വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ലിജോമോൾ ജോസ്. 2016ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമരംഗത്തേക്ക് എത്തുന്നത്. ശേഷം നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപത്രങ്ങൾ ലിജോമോൾ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ലിജോമോൾ. 'നടന്ന സംഭവം' എന്ന തന്റെ പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താരം അടുത്തിടെ മുടി വെട്ടിയിരുന്നു ഇതിനെതിരെ പലരും വന്ന് ചോദ്യങ്ങൾ ചോദിച്ചെന്നാണ് താരം പറഞ്ഞത്.
'അടുത്തിടെയാണ് മുടി വെട്ടിയത്. അതിൽ പലർക്കും പല അഭിപ്രായങ്ങളുണ്ട്. ഞാൻ എന്റെ മുടി വെട്ടിയതിന് ബാക്കിയുള്ളവർക്കാണ് പ്രശ്നം. എന്തിനാണ് മുടി വെട്ടിയതെന്നാണ് പലരുടെയും ചോദ്യം. ഞാൻ എന്റെ മുടി വെട്ടിയത് പല രീതിയിൽ കാണുന്നവരുമുണ്ട്. എന്റെ ഇഷ്ടത്തിനാണ് ഞാൻ മുടിവെട്ടിയത്. എന്നാൽ അതേക്കുറിച്ച് കമന്റ് ചെയ്യാൻ കുറേപേരുണ്ട്', ലിജോ മോൾ വ്യക്തമാക്കി.
ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ ഡ്രാമ ചിത്രമാണ് 'നടന്ന സംഭവം'. ഒരു വില്ലയിൽ നടക്കുന്ന സംഭവങ്ങളുടെ രസകരമായ ആവിഷ്കാരമാണ് നടന്ന സംഭവം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രത്തെ സുരാജും അവതരിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |