കാഞ്ഞങ്ങാട്: കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലും വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി.സഹകരണ സ്ഥാപനങ്ങളുടെ സാമൂഹ്യ ഇടപെടലുകൾ ,സേവനങ്ങൾ, വൈവിധ്യവൽക്കരണം, സെമിനാറുകൾ, ചർച്ചകൾ, നിക്ഷേപ സമാഹരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.ജില്ലാതല ഉദ്ഘാടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജാനകി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.വിശ്വനാഥൻ, പ്രസിഡന്റ് കെ.പ്രഭാകരൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബി.കൈരളി,കെ.വി.തങ്കമണി, കെ.പൂമണി, എം.രാധാമണി, പി.ജയകല , പി.വി.ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |