എടക്കര: ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആയുർവേദ ഡോക്ടർ ജസീന ഷിഫ യോഗാദിനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽ അദ്ധ്യക്ഷനായിരുന്നു. ചുങ്കത്തറ മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ യോഗാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വിദ്യാലയ സെക്രട്ടറി അനു മൊടപ്പൊയ്ക സ്വാഗതം ആശംസിച്ചു. യോഗാ പ്രദർശനം, യോഗ ഫ്യൂഷൻ ഡാൻസ് എന്നിവയും നടത്തി. പി ടി എ വൈസ് പ്രസിഡന്റ് സനൽ, മുൻ സമിതി പ്രസിഡന്റ് സുധാകരൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാദ്ധ്യാപകൻ മോഹനൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |