തൃശൂർ: സഹകാരികൾക്കും ജീവനക്കാർക്കും ദോഷകരമായ പുതിയ സഹകരണ ഭേദഗതി പിൻവലിക്കണമെന്ന് ജില്ലാ സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ എം.കെ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. സഹകരണ മേഖലയെ തകർക്കുന്ന സമീപനമാണിത്. സഹകരണ സംഘങ്ങൾ വൻ തുക ഓഡിറ്റ് ഫീസും നൽകുന്നുണ്ട്. കേന്ദ്രം കൊണ്ടുവരുന്ന കോമൺ സോഫ്ട് വെയറിന് സംഘങ്ങൾക്ക് സാമ്പത്തിക ബാദ്ധ്യതയില്ല. എന്നാൽ സംസ്ഥാനത്തിന്റേതിന് യൂസേജ് ഫീയുണ്ട്. ഭേദഗതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സുനിൽ അന്തിക്കാട്, പി.ഗോപാലൻ, സി.ഒ.ജേക്കബ്, ഇ.ഡി.സാബു, വിൻസെന്റ് കാട്ടൂക്കാരൻ, ഒ.എസ്.ചന്ദ്രൻ, ഇ.വേണുഗോപാല മേനോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |