തൃശൂർ: സീറോ മലബാർ സഭയുടെ കുർബാന തർക്കത്തിൽ കടുത്ത നടപടി പാടില്ലെന്ന് തൃശൂർ അതിരൂപതയിലെ ആരാധനക്രമ സംരക്ഷണ സമിതി. കുർബാന ഏകീകരണത്തിൽ വൈദികർക്കിടയിൽ സർവേ വേണമെന്നാവശ്യപ്പെട്ട് സംരക്ഷണ സമിതി കുറിപ്പ് ഇറക്കി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ശിക്ഷ വിധിക്കുന്ന സർക്കുലറിനെ തൃശൂർ അതിരൂപത വൈദികർ എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് കുറിപ്പിലുണ്ട്. 233 വൈദികർ ഒപ്പിട്ട മെമ്മോറാണ്ടം കുർബാന തർക്കത്തിന്റെ ആരംഭത്തിൽ തന്നെ തൃശൂർ അതിരൂപത വൈദികസമിതി മേജർ ആർച് ബിഷപ്പിനും സിനഡിനും സമർപ്പിച്ചിരുന്നു. ജനാഭിമുഖ കുർബാന തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തൃശൂർ വൈദിക സമൂഹം കാത്തിരിക്കുന്നതെന്നും ആരാധനക്രമ സംരക്ഷണ സമിതിക്കു വേണ്ടി ഫാ. ജോൺ അയ്യങ്കാനായിൽ, ഫാ. ഫ്രാൻസിസ് മുട്ടത്ത്, ഫാ. ഡേവിസ് ചക്കാലയ്ക്കൽ എന്നിവർ കുറിപ്പിലൂടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |