തൃശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച സോളാർ പാനലിന്റെ പ്രവർത്തനോദ്ഘാടനവും ആരോഗ്യ കേന്ദ്രത്തിന് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഇസാഫ് ബാങ്ക് നൽകിയ വാഹനത്തിന്റെ താക്കോൽ ദാനവും മന്ത്രി കെ. രാജൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷനായി. ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ് മുഖ്യാതിഥിയായി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. സുരേഷ് ബാബു, ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ.എസ്. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, ബ്ലോക്ക് ഡിവിഷൻ മെമ്പർ സുമിനി കൈലാസ് ഇസാഫ് എക്സിക്യൂട്ടിവ് ഡയറക്ടർ മെറീന പോൾ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |