മരട്: കാലങ്ങളായി നീരൊഴുക്കുള്ള തോട് കെട്ടിയിടച്ചത് പൊളിച്ചു നീക്കി മരട് നഗരനഭ. നഗരസഭയിലെ 17-ാം ഡിവിഷനിൽ നിരവത്ത് റോഡിൽ തോടിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയുടെ വസ്തുവിലൂടെ ഒഴുകിയിരുന്നു. ഈ ഭാഗമാണ് കെട്ടിയടക്കപ്പെട്ടത്. ഇതു മൂലം പ്രദേശമാകെ വെള്ളപ്പൊക്കമുണ്ടാകുകയും സമീപവാസികളുടെ വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നിർദ്ദേശപ്രകാരം ദുരന്തനിവാരണ നിയമം ഉപയോഗിച്ച് കെട്ടിയടച്ച ഭാഗം നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാനായ ബേബി പോൾ, കൗൺസിലർമാരായ പത്മപ്രിയ വിനോദ്, രേണുക ശിവദാസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |