ആലുവ: ഞാറ്റുവേലയോടനുബന്ധിച്ച് കിഴക്കേ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ആരംഭിച്ച ഫലവൃക്ഷത്തൈകളുടെയും പൂച്ചെടികളുടെയും വില്പന കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് ഉദ്ഘാടനംചെയ്തു. ആദ്യ വില്പന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. പി.എ. അബൂബക്കർ, പി.കെ. സലീം, ബേബി സരോജം, സജിത അശോകൻ, കൃഷി ഓഫീസർ നയ്മ നൗഷാദ് അലി, എസ്.കെ. സജീവ്, എ. അനിൽകുമാർ, ടി.ബി. അബ്ദുൽസലാം, സെക്രട്ടറി എൻ. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. 25 ശതമാനം സബ്സിഡിയോടെയാണ് വിതരണം. വിദേശയിനങ്ങളിൽപ്പെട്ട പഴവർഗങ്ങളും അത്യുത്പാദനശേഷിയുള്ള മറ്റുത്തൈകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |