തൃശൂർ: പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടതായി വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഒല്ലൂർ എം.എൽ.എ അവാർഡ് പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. നൂറുശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുമുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ വി.ആർ. കൃഷ്ണതേജ, സംവിധായകൻ സത്യൻ അന്തിക്കാട്, ഇസാഫ് സി.ഇ.ഒ കെ. പോൾ തോമസ്, ജയരാജ് വാര്യർ, മിഥുൻ തുടങ്ങിയവർ മുഖ്യാതിഥികളായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിര മോഹൻ, പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. വിനയൻ, കെ.വി. സജു, ബ്ലോക്ക് പഞ്ചായത്തംഗം സുമിനി കൈലാസ്, എം.എസ്. ഷിനേജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |