തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ പുളിമ്പറമ്പിലെ വ്യവസായ എസ്റ്റേറ്റിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിട്ടും കർശന നടപടിയെടുക്കാത്തതിനെതിരെ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. അനധികൃത നിർമാണം അംഗീകരിച്ച് വാടക ഈടാക്കാനുള്ള തീരുമാനം അനാവശ്യ കീഴ്‌വഴക്കങ്ങൾക്ക് ഇടയാക്കുമെന്ന് കൗൺസിലർ സി.വി ഗിരീശൻ ആരോപിച്ചു. ഫയർ ആൻഡ് സേഫ്റ്റി ചട്ടങ്ങൾ ലംഘിക്കുന്ന നിർമാണം നടന്നിട്ടുണ്ടോയെന്നു പരിശോധിച്ച് നടപടിയെടുക്കുമെന്നും അർഹതയുള്ളവർക്ക് സംരഭം തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നുമായിരുന്നു ചെയർപേഴ്സൺ കൗൺസിലിന് നൽകിയ മറുപടി. ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ, പി.പി മുഹമ്മദ് നിസാർ, ഒ.സുഭാഗ്യം, ഡി.വനജ, കെ.എം ലത്തീഫ്, പി.വി. സുരേഷ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |