പരിയാരം: അടിയന്തരമായി എത്തിച്ച ഫ്ളൂറോസ്‌കോപ്പിക് ട്യൂബ് സജ്ജമാക്കി സി.കാത്ത് ലാബ് സജ്ജമാക്കിയതോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയ സംവിധാനം പുനസ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ മൂന്ന് കാത്ത് ലാബുകളും തകരാറിലായതിനെ തുടർന്ന് മുന്നൂറോളം രോഗികളുടെ ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തിരനടപടിയുണ്ടായത്. ഇതുസംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെ സികാത്ത് ലാബ് പ്രവർത്തിച്ചു തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, ഹൃദ്രോഗവിഭാഗം തലവൻ ഡോ.എസ.എം.അഷ്റഫ് എന്നിവർ അറിയിച്ചു. 150 രോഗികളെ കിടത്താൻ സൗകര്യമുള്ള കാർഡിയോളജി വിഭാഗത്തിൽ 126 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്.ഇതിൽ നിന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള അമ്പതിലധികം രോഗികളെ ഡിസ്ച്ചാർജ് ചെയ്തിരുന്നു.ബാക്കി 71 രോഗികൾ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നുണ്ട്.
ഇന്നലെ രാവിലെയോടെ പുതിയ ഫ്ളൂറോസ്‌കോപ്പിക് ട്യൂബ് മെഡിക്കൽ കോളേജിൽ അധികൃതർ എത്തിച്ചത്. ബി കാത്ത് ലാബിൽ കേടായ എ.സി സ്ഥാപിക്കുന്ന പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടു കൂടി ഇതും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |