ഹരിപ്പാട്: എൻ.ടി.പി.സിയുടെ നേതൃത്വന്നത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ചേപ്പാട് കേവ ക്ലബ്ബിൽ പ്രത്യേക യോഗ സെഷൻ സംഘടിപ്പിച്ചു. സി.ഐ.എസ്.എഫ് (ഫയർ) ഇൻസ്പെക്ടർ പി.കെ.സിൻഹ ക്ലാസ് നയിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആനന്ദ് മാരുതി മാലക്, എം.ബാലസുന്ദരം, ഇ.ബാലകൃഷ്ണൻ, യൂണിയൻ, എക്സിക്യൂട്ടീവ് അസോസിയേഷൻ പ്രതിനിധികൾ, എൻ.ടി.പി.സി, സി.ഐ.എസ്.എഫ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ ഇടങ്ങളിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |