കോഴിക്കോട് : സംസ്ഥാന ലോട്ടറിയെ തകർക്കുന്ന സമാന്തര ലോട്ടറികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 26ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി). മൂന്നര ലക്ഷത്തോളം വരുന്ന ലോട്ടറി വിൽപ്പന തൊഴിലാളികൾ ജീവിതമാർഗമായി സ്വീകരിച്ചിരിക്കുന്ന മേഖല ഇത്തരം സമാന്തര നറുക്കെടുപ്പിലൂടെ തകരും. ലോട്ടറി തൊഴിലാളികളെ നിലനിർത്താൻ ക്ഷേമനിധി ആനുകൂല്യങ്ങളും ബോണസും വർധിപ്പിക്കുവാൻ സർക്കാർ തയ്യാറാകണം സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഏഴുമാസമായി ലോട്ടറി തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചിട്ടില്ല. മറ്റു ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കണം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |