ആലപ്പുഴ: നീറ്റ് പരീക്ഷാക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് എ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെടുന്നകാര്യത്തിൽ പ്രതിപക്ഷകക്ഷികളുടെ യോഗാനന്തരം തീരുമാനമെടുക്കും. പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി വിളിക്കാൻ പോലും കൂട്ടാക്കാത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനാണ് ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം.ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് അനുവദിക്കാനുള്ള നീക്കം ഭീകരമാണെന്നും ഇതിനെതിരെ കേരളമൊന്നടങ്കം ശക്തമായി രംഗത്തെത്തുമെന്നും വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |