വിതുര: വിതുര താവയ്ക്കൽ നദീസംരക്ഷണ പദ്ധതിയുടെ ഭാഗമായി താവയ്ക്കൽകടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താവയ്ക്കൽ നദീതീരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് ഉദ്ഘാടനം ചെയ്തു. താവയ്ക്കൽകടവ് സംരക്ഷണസമിതി പ്രസിഡന്റ് എം.എസ്.റഷീദ് അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ്,വിതുര വാർഡ് മെമ്പർ ഷാജിദാഅർഷാദ്, പൊന്നാംചുണ്ട് വാർഡ്മെമ്പർ രവികുമാർ,സി.പി.എം വിതുരബ്രാഞ്ച് സെക്രട്ടറി പള്ളിത്തറ രാജൻ,സി.ഐ.ടി.യു വിതുര യൂണിറ്റ് കൺവീനർ എസ്.സുമോദ്, താവയ്ക്കൽ അപ്പൂപ്പൻകാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എസ്.സുധാകരൻ,സെക്രട്ടറി വി.ആർ.പ്രതാപൻ, വൈ.തോമസ്, അച്ചു താവയ്ക്കൽ, എസ്.സുമേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |