SignIn
Kerala Kaumudi Online
Tuesday, 09 July 2024 1.31 PM IST

'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു'; ഫേസ്‌ബുക്ക് കുറിപ്പുമായി ധർമ്മജൻ, സദ്യ ഉണ്ടോയെന്ന് ആരാധകർ

dharmajan-bolgatty

മിമിക്രി വേദികളിൽ നിന്ന് ടെലിവിഷനിലേക്കും അവിടെ നിന്ന് സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലെ നിരവധി ഹിറ്റ് പരിപാടികളുടെ ഭാഗമായിരുന്ന ധർമ്മജൻ 2020ൽ ദിലീപ് നായകനായ 'പാപ്പി അപ്പച്ചാ' എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമായി ചേർന്നുള്ള ധർമ്മജന്റെ സ്കിറ്റുകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.

ഇന്ന് രാവിലെ താരം ഫേസ്‌ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം' ധർമ്മജൻ കുറിച്ചു. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകൾ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെൺമക്കളുണ്ട്.

'വീണ്ടും വിവാഹ ആശംസകൾ', ​'കൊള്ളാം മോനെ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല',​'ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ',​'ഇടയ്ക്കിടയ്ക്ക് പെണ്ണ് കെട്ടണം എന്ന് തോന്നുന്ന ആളുകൾ ധർമ്മജനെ കണ്ടു പിടിക്കട്ടെ ',​ 'സദ്യ ഉണ്ടോ ആവോ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHARMAJAN BOLGATTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.