SignIn
Kerala Kaumudi Online
Wednesday, 10 July 2024 8.14 PM IST

'ഒരേയൊരു ഭയം'; സൽമാൻ ഖാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

salman-khan-

ബോളിവുഡിൽ എക്കാലത്തും തിളങ്ങിനിൽക്കുന്ന നടനാണ് സൽമാൻ ഖാൻ. 58-ാം വയസിലും ശരീരത്തിന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന ആളാണ് അദ്ദേഹം. 1988ൽ 'ബീവി ഹോ തോ ഐസി' എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ സിനിമാ രംഗത്തേക്കെത്തുന്നത്. പിന്നീട് ബോളിവുഡിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമായി മാറിയ സൽമാൻ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

സൽമാൻ ഇപ്പോഴും അവിവാഹിതനാണ്. മുൻപ് ചില പ്രണയബന്ധങ്ങൾ നടന് ഉണ്ടായിരുന്നുവെങ്കിലും അത് ദീർഘകാലം നിലനിന്നിരുന്നില്ല. സൽമാൻ ഖാൻ എന്ന് വിവാഹം കഴിക്കുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് അരാധകർ. ഇപ്പോഴിതാ നടന്റെ വിവാഹത്തെക്കുറിച്ച് പിതാവ് സലീം ഖാൻ പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാകുന്നത്. സൽമാൻ പെട്ടെന്ന് റിലേഷൻഷിപ്പിലാകുമെന്നും പക്ഷേ വിവാഹം കഴിക്കാനുള്ള ധെെര്യമില്ലെന്നുമാണ് പിതാവ് പറഞ്ഞത്.

' വളരെ സിംപിളായ പ്രകൃതമാണ് അവന്. പെട്ടെന്ന് ആകർഷിക്കപ്പെടും. എന്നാൽ ഈ പെൺകുട്ടിക്ക് തന്റെ അമ്മയെ പോലെ കുടുംബത്തെ കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന ഭയം അവന് ഉണ്ട്. അതിനാലാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തത്. തന്റെ അമ്മയെ പോലെ ഭർത്താവിനോടും കുടുംബത്തോടും പ്രതിബന്ധത കാണിക്കുന്ന സ്ത്രീയെയാണ് അവന് വേണ്ടത്. അവൾ ഭക്ഷണം പാകം ചെയ്യുകയും കുട്ടികളെ നോക്കുകയും ചെയ്യണം. ഇന്നത്തെ കാലത്ത് അതുപോലൊരാളെ കിട്ടുകയെന്നത് ബുദ്ധിമുട്ടാണ്', സലീം ഖാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALMAN KHAN, FATHER, BACHELOR, MARRIAGE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.