തിരുവനന്തപുരം : രാജ്യത്തെ ആദ്യ എ.ഐ കോൺക്ലേവിന് കൊച്ചി ഒരുങ്ങി. സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് ജൂലായ് 11, 12 തീയതികളിലാണ് കോൺക്ലേവ്.
ലോകം എ.ഐ തരംഗത്തിൽ മുന്നേറുകയും ആഗോള തലത്തിൽ ഇന്ത്യ പ്രമുഖ സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്യുമ്പോൾ കമ്പനികൾക്ക് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഏറ്റവും അനുയോജ്യ സ്ഥലമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നിർമ്മിതബുദ്ധി വളർത്തൽ, സംയോജനം, സാദ്ധ്യമാക്കൽ എന്നിവയിലൂടെ കേരളം മികവ് തെളിയിക്കുന്ന ഘട്ടത്തിലാണ് കോൺക്ലേവ് നടക്കുന്നതെന്നും എ.ഐ മേഖലയിലെ ലോകമെമ്പാടുമുള്ള പ്രഗത്ഭരായ പങ്കാളികൾ പങ്കെടുക്കുന്ന സമ്മേളനം കേരളത്തിന് മികച്ച നേട്ടവും അവസരവും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |