താമരശ്ശേരി: താമരശ്ശേരി മേഖലയിൽ പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വിജയൻ പൊടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി യൂനിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു . യൂനിയൻ സെക്രട്ടറി പി.എ.ശ്രീധരൻ , വൈസ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ, കൗൺസിലർ കെ.ആർ.രാജീവ് , സലില ഗോപിനാഥ് , നളിനാക്ഷി , മായ എന്നിവർ പ്രസംഗിച്ചു .വി.കെ. പുഷ്പാംഗദൻ സ്വാഗതവും വത്സൻ മേടോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വിജയൻ പൊടുപ്പിൽ (പ്രസിഡന്റ്), വി.കെ. പുഷ്പാംഗദൻ (വൈസ് പ്രസിഡന്റ്), എസ്.ബാബു ആനന്ദ് (സെക്രട്ടറി) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |