തൃശൂർ: അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള സാമൂഹിക, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് തുടങ്ങി. കഴിഞ്ഞ ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവർക്കാണ് മസ്റ്ററിംഗ്. കിടപ്പുരോഗികളായ ഗുണഭോക്താക്കളുടെ വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് അതത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങൾക്ക് ലഭ്യമാക്കുന്ന മുറയ്ക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. കിടപ്പു രോഗികളുടെ വിവരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ അറിയിക്കണമെന്ന് സംസ്ഥാന ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ആഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. അക്ഷയയിലെത്തുന്ന ഗുണഭോക്താക്കൾ പെൻഷൻ ഐ.ഡി കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |