അടൂർ : കേക്ക് കടിച്ചെടുക്കാൻ ശ്രമിക്കവേ പാൽപ്പാത്രത്തിൽ തല കുടുങ്ങിയ നായയ്ക്ക് അഗ്നിശമനസേന രക്ഷകരായി. കടമ്പനാട് നെല്ലിമുകൾ എസ്.എൻ.ഡി.പി ശാഖയ്ക്ക് സമീപമായിരുന്നു സംഭവം. മുള്ളംകോണം സ്വദേശിയായ വീട്ടമ്മ സൊസൈറ്റിയിൽ പാൽ നല്കി തിരികെ വരുമ്പോൾ കുട്ടികൾക്ക് കഴിക്കാനായി കേക്ക് വാങ്ങി പാൽപാത്രത്തിൽ വച്ചിരുന്നു. പാത്രം വഴിയിൽ വച്ച ശേഷം വീട്ടമ്മ ക്ഷേത്രത്തിൽ ദർശനത്തിന് കയറി. ദർശനം കഴിഞ്ഞ് വന്നപ്പോൾ പാൽപാത്രത്തിൽ തലകുടുങ്ങിയ നായയെയാണ് കണ്ടത്. രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാർ വിവരം ഫയർഫോഴ്സിലറിയിച്ചു. അടൂരിൽ നിന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തി പാത്രം മുറിച്ച് നായയെ രക്ഷപ്പെടുത്തി. കടിച്ചുപിടിച്ച കേക്കുമായി നായ ജീവനും കൊണ്ടോടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |