കരുനാഗപ്പള്ളി: സിനാൻ സലിം എന്ന വിദ്യാർത്ഥിയിലൂടെ കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളും ദേശീയ ശ്രദ്ധനേടി. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 98.4 ശതമാനം മാർക്ക് നേടിയാണ് സിനാൻ സലിം ദേശീയതലത്തിൽ നാലാം സ്ഥാനത്ത് എത്തിയത്. അഞ്ഞൂറിൽ 492 മാർക്കാണ് നേടിയത്. കെമിട്രിക്ക് 100 മാർക്കും ഫിസിക്സിന് 99 ഉം, കണക്കിന് 98 ഉം, ഇംഗ്ലീഷിന് 96 ഉം, പുനർ മൂല്യനിർണയത്തിലൂടെ ബയോളജിക്ക് 99 മാർക്കും നേടി. നീറ്റ് പരീക്ഷയിൽ 692 മാർക്ക് നേടി ഉപരിപഠനത്തിനും അർഹത നേടി. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും 500 ൽ 497 മാർക്കോടെ ദേശീയതലത്തിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ശ്രീനാരായണ സെൻട്രൽ സ്കൂൾ ലീഡറായിയിരുന്ന സിനാൻ സലിം വിളയശേരിൽ സലീം - ലീന ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |