അടിയന്തര അറ്റകുറ്റപ്പണിക്ക് 35.68 ലക്ഷം
നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പോത്തൻകോട് മംഗലപുരം റോഡ് മെയിന്റനൻസിന് 35.68 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പഴകുറ്റി - മംഗലപുരം റോഡിന്റെ മൂന്നാം റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള റോഡ് പണിക്ക് കഴിഞ്ഞ മാർച്ചിൽ 31.86 കോടി രൂപയുടെ ടെൻഡർ ക്ഷണിച്ചെങ്കിലും കോൺട്രാക്ടർമാർ പങ്കെടുത്തിരുന്നില്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് റീ ടെൻഡറിംഗ് നടപടികൾ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ജൂൺ 15ന് റീ ടെൻഡർ ക്ഷണിച്ചു. നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. നിലവിൽ റോഡിന്റെ സ്ഥിതി ശോചനീയമാണ്. ഇതു കണക്കിലെടുത്താണ് മെയിന്റനൻസിന് തുക അനുവദിച്ചത്. ഈ റോഡിന്റെ മൂന്നാം റീച്ചായ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്. ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര തുകയായ പത്തു കോടി രൂപ കിഫ്ബി ലാൻഡ് അക്യുസേഷൻ വിഭാഗത്തിന് കൈമാറിയിട്ടുള്ളതായും ജൂലായ് അവസാനത്തോടുകൂടി നഷ്ടപരിഹാരത്തുക എല്ലാവർക്കും ലഭ്യമാകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ജി.ആർ. അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |