പൂഴിക്കാട് : സമ്പൂർണ ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പാലമേൽ ഗ്രാമപഞ്ചായത്തിലെ മാറ്റുന്നതിന്റെ ഭാഗമായി മാമ്മൂട് ഹോമിയോ ഹോസ്പിറ്റലിന് സമീപത്തായി ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. പ്രവേശനോൽസവം പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദിന്റെ നേതൃത്വത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നദീറ നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ.ജെ.പ്രശാന്ത്, സ്റ്റാൻഡിംഗി കമ്മിറ്റി അംഗങ്ങളായ കെ.അജയഘോഷ്, ആർ.ശശി, ജെ.അക്ഷിത, മുൻ പ്രസിഡന്റ് ഓമന വിജയൻ,ബ്ലോക്ക് അംഗം കെ.സുമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.ആശ, പി.പി.കോശി, ബി.രാജലക്ഷ്മി, സുമി ഉദയൻ, മിനിരാജു, ആർ.രതി, ഷീജാഷാജി, എൽ.സജികുമാർ, ബി.അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.ജി.അനിൽകുമാർ, ട്രെയിനർ ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |