വൈപ്പിൻ: റേഷൻ കടകൾ അടച്ചിട്ട് 8,9 തീയതികളിൽ രാപ്പകൽ സമരം നടത്താൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. ഓൾ കേരള റേഷൻ ഡീലേഴ്സ്, കേരള സ്റ്റേറ്റ് ഡീലേഴ്സ്, കേരള റേഷൻ യൂണിയൻഎന്നിവരുൾപ്പെട്ടതാണ് കോ-ഓർഡിനേഷൻ കമ്മിറ്റി.
വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക കെ.എ.പി.സി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധികാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നീതി നടപ്പാക്കിയില്ലെങ്കിൽ സെപ്തംംബർ മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്ന് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക് ജില്ലാ പ്രസിഡന്റ് വി.വി. ബേബി, ജില്ലാ സെക്രട്ടറി ഷെല്ലി പുതുശ്ശേരി എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |