ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കൽ കോളജിലെ അനസ്തേഷ്യോളജി വിഭാഗത്തിൽ അസി.പ്രൊഫസർ തസ്തികയിൽ നാല് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എം.എസ്, ഡി.എൻ.ബിയും മൂന്ന് വർഷ അദ്ധ്യാപക പരിചയവും (പി.ജികാലയളവ് പരിഗണിക്കും) മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഇന്റർവ്യൂ 9ന് രാവിലെ 11ന് പ്രിൻസിൽ ഓഫീസിൽ. ജനന തീയതി, മേൽവിലാസം വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പുമായി എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |