കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മിക്കുമെന്ന്ദേ വസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്. 20 ലക്ഷം രൂപ അനുവദിക്കും. വലിയ നടപ്പ ന്തൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശക സമതി ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. ഇതു വിശദമായി പരിശോധിച്ച് സ്ഥലം സന്ദർശിച്ച ശേഷം ആയിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.ഉപദേശക സമതി പ്രസിഡന്റ് രഘു രാജ്, സെക്രട്ടറി വി.സി. റനീഷ് കുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ഷിബു ദേവ്, പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജി എന്നിവർ ചേർന്ന് പ്രശാന്തിനെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |