അമ്പലപ്പുഴ: ആലപ്പുഴയിലെ എഡ്യൂക്കേഷൻ ഹബ്ബായി വികസിച്ചു കൊണ്ടിരിക്കുന്ന പുന്നപ്ര ജംഗ്ഷനിൽ ദേശീയപാത പില്ലർ എലിവേറ്റഡ് പാതയായി നിർമ്മിക്കണമെന്ന് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം ആവശ്യപ്പെട്ടു. കാർമൽ പോളിടെക്നിക്ക്, എൻജിനീയറിംഗ് കോളേജ്, കാർമൽ ഇൻറർനാഷണൽ സ്കൂൾ, അറവുകാട് ക്ഷേത്രം വക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെന്റ് ഗ്രിഗോറിയസ് കോളേജ് തുടങ്ങിയവത്ക്ക് സമീപത്തെ പ്രധാന ജംഗ്ഷനാണ് പുന്നപ്ര .പുന്നപ്രയെ കിഴക്കും പടിഞ്ഞാറുമായി രണ്ടായി കീറിമുറിച്ചുകൊണ്ടുള്ള ദേശീയ പാത നിർമ്മാണത്തിനെതിരെ ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നല്കുമെന്ന് ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |