ആലപ്പുഴ: മൂവായിരത്തോളം രോഗികൾ ദിവസേന ചികിത്സ തേടിയെത്തുന്ന ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധി തലവേദനയാകുന്നു. കാർഡിയോളജി, ന്യൂറോ സർജറി, മൈക്രോബയോളജി, മെഡിക്കൽ ഓങ്കോളജി, പത്തോളജി, സർജറി, അനസ്തേഷ്യ, സർജിക്കൽ ഓങ്കോളജി എന്നീ പ്രധാന വിഭാഗങ്ങളിലേത് ഉൾപ്പെടെ 14ഡോക്ടർമാരാണ് അനധികൃത അവധിയിലുള്ളത്.
മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, അനുമതിയില്ലാതെ അവധിയിലുള്ള ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
നിലവിലെ ഒഴിവുകൾ പി.എസ്.സി വഴി നികത്താൻ കഴിയാത്തത് തിരിച്ചടിയാണ്. ഉദ്യോഗാർത്ഥികൾ നൽകിയിട്ടുള്ള കേസുകളാണ് ഇതിന് തടസമായി നിൽക്കുന്നത്. ഉദ്യോഗക്കയറ്റവും നടത്താത്തതും വിനയായിട്ടുണ്ട്.
ആലപ്പുഴ പട്ടണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിച്ചിരുന്ന സമയത്ത് 800 രോഗികളുടെ കിത്തി ചികിത്സക്ക് ആനുപാതികമായ താസ്തികളാണ് അനുവദിച്ചിരുന്നത്. വണ്ടാനത്തേക്ക് ആശുപത്രി മാറ്റിയതോടെ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ എണ്ണം ഇരട്ടിയിലധികം വർദ്ധിച്ചു.
രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരില്ല
1. ഏറ്റവും കുറവ് ഡോക്ടർമാരുള്ളത് അനസ്തേഷ്യ വിഭാഗത്തിലാണ്. എല്ലാ വിഭാഗത്തിനും ഇവരുടെ സേവനം ആവശ്യവുമാണ്
2.ഒ.പിയിലെത്തുന്നവരിൽ മൂന്നിൽ ഒന്ന് പേരെയും കിടത്തി ചികിത്സിക്കേണ്ടിവരും. രോഗികൾ കൂടുംതോറും ഡോക്ടർമാരുടെ എണ്ണം കുറയുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ താളംതെറ്റിക്കും
3. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിച്ചുപോകുന്നത് പി.ജി വിദ്യാർത്ഥികളുടെ സേവനം കൊണ്ടാണ്. പ്രധാന ഡോക്ടർമാരുടെ അസാന്നിദ്ധ്യത്തിൽ ഇവരാണ് ചികിത്സിക്കുന്നത്.
14
അനധികൃത അവധിയിലുള്ള
ഡോക്ടർമാർ
അനുമതിയില്ലാതെ അവധിയെടുത്ത ഡോക്ടർമാർ 15ദിവസത്തിനകം രേഖാമൂലം മറുപടി നൽകുകയോ ജോലിയിൽ പ്രവേശിക്കുകയോ വേണം
- പ്രിൻസിപ്പൽ നൽകിയ നോട്ടീസിലുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |