കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലാക്കി. പേരൂർ വയലിൽ പുത്തൻ വീട്ടിൽ രാജീവാണ് (32, പട്ടർ രാജീവ്)
കാപ്പാ നിയമപ്രകാരം തടവിലായത്. 2017 മുതൽ ഇതുവരെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, കവർച്ച എന്നീ കുറ്റകൃത്യങ്ങളിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
ജില്ലാ പൊലീസ് ചീഫ് വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ എൻ.ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രതി 2022 ലും കാപ്പാ നടപടികൾ നേരിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |